01/07/2025
അഴിക്കോട് ഹയർ സെക്കണ്ടറി സ്കൂളിലെ 2024-25 അധ്യയന വർഷത്തിലെ 10th പാസ്സായ വിദ്യാർത്ഥികളെ അനുമോദിച്ച ചടങ്ങിൽ നിന്ന്
സംഘടകർ : സമന്വയം
Azhikode Higher Secondary School
01/07/2025
അഴിക്കോട് ഹയർ സെക്കണ്ടറി സ്കൂളിലെ 2024-25 അധ്യയന വർഷത്തിലെ 10th പാസ്സായ വിദ്യാർത്ഥികളെ അനുമോദിച്ച ചടങ്ങിൽ നിന്ന്
സംഘടകർ : സമന്വയം
23/06/2025
പ്രിയപ്പെട്ടവരേ..
അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും കഴിഞ്ഞവർഷം പത്താം ക്ലാസ് പാസായ (പാസ്സായ 416കുട്ടികളെയും അനുമോദിക്കുന്നു) മുഴുവൻ വിദ്യാർഥികളെയും അഭിനന്ദിക്കുന്നതിന്റെ ഭാഗമായി ജൂൺ 29 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ സമന്വയം വിജയോത്സവം എന്ന പരിപാടി സംഘടിപ്പിക്കുന്നു.
പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുന്ന ഈ
പരിപാടിയിൽ വച്ച് വിദ്യാർഥികളെ അനുമോദിക്കുന്നതിനോടൊപ്പം അവരുടെ മികച്ച ഭാവിയിലേക്ക് കൈപിടിച്ച് ആനയിക്കാൻ പാട്രിയോട് അക്കാദമിയുമായി ചേർന്ന് ഒരു *കരിയർ ഗൈഡൻസ് ക്ലാസും* നൽകുന്നു... കൂടാതെ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്ന ഒരു ചർച്ച ക്ലാസും വിദ്യാഭ്യാസ സംബന്ധമായ ഒരു മോട്ടിവേഷൻ ക്ലാസും ഉണ്ടായിരിക്കും...
പാസ്സായ മുഴുവൻ കുട്ടികളേയും രക്ഷിതാക്കളേയും പങ്കെടുപ്പിക്കുന്നതോടൊപ്പം
സ്കൂളിലെ നിലവിലുള്ള ഹൈസ്കൂൾ വിദ്യാർത്ഥികളെ കൂടി ഈ പരിപാടിയിൽ പങ്കെടുപ്പിക്കുവാൻ നിങ്ങളോരുരുത്തരം സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു..
പരിപാടി യെ തുടർന്ന് സമന്വയം അംഗങ്ങൾ അവതരിപ്പിക്കുന്ന *കലാപരിപാടികൾ.*ഉണ്ടായിരിക്കുന്നതാണ്
ദീപ അനീഷ്
കൺവീനർ 🥰🙏
പത്താം ക്ളാസും പാത്തുവും
(അവസാന ഭാഗം)🥳🥳🥳
മൂസക്കായീ.....മ്മളെ ഹൈസ്കൂളിൻ്റെ പരിപാടി കഴിഞ്ഞേരം മുതല് കിളിപോയ പോലെയാണല്ലാ ങളെരിയിപ്പ്...
ഒരു പാത്രത്തിൽ തൊലികളയാനുള്ള വെള്ളുള്ളിയുമായി പാത്തു ടിവി കണ്ടോണ്ടിരിക്കുന്ന മൂസക്കായിക്ക് അഭിമുഖമായി വന്നിരുന്നു..
ശരിക്കും കിളിപോയി ൻ്റെ പാത്തു..എന്തൊരു performance എല്ലാരും..ല്ലെ
നാപ്പതും അമ്പതും ബയസ്സുള്ളോരുടെ പരിപാടീന്ന് പറഞ്ഞപ്പം എല്ലാർക്കും എന്തൊരു പുച്ഛായിരുന്നു ..ഓരൊ ക്കെ മൂക്കിൽ കൈവച്ച് പോയീന്ന്...
ഫോണിലെ ഫോട്ടോസും വീഡിയോസും അരിച്ചു പുറക്കുയായിരുന്നു മൂസക്ക..
പൂർവ്വവിദ്യാർത്ഥി കളെ ആദരിച്ചത് ബല്ലാത്തൊരു സന്തോഷേന്നെ..ല്ലെ മൂസക്കായീ...ചിലരുടെ കണ്ണല്ലോ നിറയുന്നുണ്ടായിരുന്നു..
സ്കൂൾ ബെല്ലടിയുടെ നൊസ്റ്റാൾജിയയിൽ ചെന്നെത്തിക്കുന്ന പ്രാർത്ഥനയും..അതോടൊപ്പം സ്വാഗതഗാനവും തുടക്കത്തിൽ തന്നെ ഒരു professionalism നൽകി..
ൻ്റെ മൂസക്കായി..ങൾക്കേട്ന്നാ ഈ കടിച്ചാപൊട്ടാത്ത ഇംഗ്ലീഷൊക്കെ ബന്നേ..
പാത്തൂ..മ്മളെ ഗ്രൂപ്പിലെ പലരും നന്നായീ ഇംഗ്ലീഷ് പറയുന്നവരാ..അവരപ്പം കൂടുമ്പോൾ ചിലതൊക്കെ മ്മളെ ബായിലും ബരും..നീ കെട്ടില്ലെ..ചന്ദനം ചാരിയാൽ ചന്ദനം മണക്കൂന്ന്..
പിന്നെ പഠിക്കുമ്പോ ഞാൻ മിഠുക്കനായിരുന്നു..പാത്തു..
പ്രാരാബ്ധം കൊണ്ട് പഠിപ്പ് മതിയാക്കി പണിക്ക് പോണ്ടിവന്നു..
മൂസക്കായീൽ ഒരു ഇടർച്ച വന്നത് പാത്തുക്ക് മനസ്സിലായതുകൊണ്ടാവണം പാത്തു വിഷയം മാറ്റാൻ ശ്രമിച്ചത്..
അവസാന റൗണ്ടിലുള്ളോർക്ക് പാടാൻ കഴിയാഞ്ഞത് ബല്യ സങ്കടായി..ല്ലെ മൂസക്കായി..
എൻ്റെ പാത്തു..മൂന്ന് റൗണ്ട് തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞത് ഭാഗ്യം...അവസാനം ആ ആംഗറിങ് ചെയ്തവർക്ക് അടികിട്ടോന്നായിരുന്നു എൻ്റേപേടി...
എന്നാലും കമറ്റിക്കാരിൽ ചിലർ ഇച്ചിരി അഹങ്കാരം കാണിച്ചോന്നൊരു സംശയം...
അതൊന്നും അഹങ്കാരേല്ല പാത്തൂ..ഒരു പരിപാടി തൊടങ്ങിയാൽ തീരുന്നവരെ അവരുടെയൊക്കെ നെഞ്ചില് തീയ്യാ.. കർക്കശമായി കാര്യങ്ങൾ ചെയ്താലെ ഉദ്ധേശിച്ച പോലെ പരിപാടി കൾ തീരൂള്ളൂ..
ഹാ..അതും ശരിയാ ആ അവസാനത്തെ ഗാനമേള ബേണ്ടായിരുന്നല്ലെ മൂസക്കായീ....മ്മളെയൊക്കെ ഗ്രുപ്പിൽ തന്നെ നല്ല പാട്ടുകാരുണ്ടല്ലാ..
അതൊക്കെ ഇപ്പോഴല്ലെ പാത്തു മനസ്സിലാകുന്നെ..അടുത്ത പരിപാടി ക്ക് ഇതൊക്കെ മനസ്സിലാക്കി ചെയ്യാലോ..
അപ്പോ എല്ലാ കൊല്ലൂം ഉണ്ടാവോ സമന്വയത്തിൻ്റെ പരിപാടി..
ബേണം..ല്ലെ..പാത്തുവിൻ്റെ വാക്കുകളിൽ ആവേശം..
അയിനൊക്കെ പണം വേണ്ടെ പാത്തൂ..എല്ലാ കൊല്ലും അങ്ങനെ പിരിവൊക്കെ കിട്ടോ...
പുറത്ത്ന്നൊന്നും മാങ്ങാണ്ട് മ്മളെ ഗ്രൂപ്പീന്ന് തന്നെ മാങ്ങിയാമതിയല്ലോ..ഗ്രൂപ്പ് ഒറ്റക്കൊറ്റക്ക് നടത്തുന്നത് പോലെതന്നെ കൊല്ലത്തിലൊരിക്കൽ ഒന്നിച്ചും ആകുമ്പോൾ ഒരു രസേല്ലേ..
അപ്പോ ല്ലെ ഓരോ ഗ്രൂപ്പിലേയും കലാകാരൻമാരെ എല്ലാരും അറിയൂള്ളൂ...
പിന്നെ ഇപ്പോഴത്തെ ബാക്കിപ്പൈസ ഉണ്ടേൽ അതും എടുക്കാലോ..
രസേല്ലം തന്നെ പാത്തൂ...
എന്നാലും എന്ത് തീരുമാനിക്കുമ്പോളും രണ്ട് ഭാഗക്കാര്ണ്ടാവും....
ഏതായാലും general body meeting ന് തീരുമാനിക്കട്ട്..
മൂസക്കായീ..എല്ലാ പരാപാടിയും നല്ല രസായിനല്ലെ...
ലേഡീസിൻ്റെ ഒപ്പന..ആ പുതുനാരിൻ്റെ മുഖത്തെ പതാനാലിൻ്റെ മൊഞ്ച് കണ്ടിനാ ങള്..
അതെന്താ പാത്തു..
ആണുങ്ങള ഒപ്പന മോശാ..
ഒപ്പനേല്ലം നല്ലെന്നെ..പക്ഷെങ്കി..എന്താണെന്നറീല പുയ്യാപ്പ്ള ചിരിക്ക്ന്ന്ണ്ടായിട്ടില്ല..
തലയിൽ ഭാരം ചുമക്കാൻ പോന്ന പുയ്യാപ്ളക്കേടെ ചിരിവരാനാ പാത്തു...
അത് മൂസക്ക ഞമ്മക്കിട്ട് വെച്ചതാണല്ലെ...ങള് ബടായി പറയാണ്ട് ഈ വെളുള്ളി തൊലിക്കാൻ സഹായിക്ക്..
പാത്തൂ..ആ കൺവീനറെ ഡാൻസ്..പൊളിയെന്നെ ല്ലെ..
അതെന്താ ങക്ക് മ്മളെ ഡാൻസ് പിടിച്ചില്ലെ.അല്ലെങ്കിലും ങള് മ്മളെ എപ്പേങ്കിലും പ്രോൽസാപ്പിച്ചിട്ട്ണ്ടാ..അതെല്ലെ മ്മള് അരണ്ടരണ്ട് ഇബിടെ തന്നെ ആയത്.
പാത്തുവിൽ മാടമ്പിയിലെ ചിത്തഭ്രമക്കാരി പുറത്ത് വരുന്നത് മൂസക്കായി കണ്ടു..
ൻ്റെ റബ്ബേ..ഈ പെണ്ണുങ്ങക്ക് പെണ്ണുങ്ങളെ കണ്ടൂടാന് പറയുന്നത് ബെറുതെയല്ല...പറയണ്ടായിരുന്നു..മൂസക്ക ആരോടെന്നില്ലാതെ പിറുപിറുത്തു..
മൂസക്കായീ..ങള് നൊക്കിക്കോ..അടുത്ത കൊല്ലം പരിപാടി ണ്ടെങ്കിൽ മ്മള് ആ കൺവീനറെ തോപ്പിക്കും..
അസതഹ്ഫിറുള്ളാ...ന്നാ പരിപാടി..മാണ്ട...
.പതുക്കെ പറഞ്ഞ് കൊണ്ട് മുസക്കായി ടിവിയുടെ volume കൂട്ടിവെച്ചു..😂😂😂
ഷജീന ഫൈസൽ
വിസ്മയം 94
01/01/2025
ഇന്നാണ് ഞങ്ങ പറഞ്ഞ മഹോത്സവം