26/06/2019
ഇസ്ലാമിക വിഷയങ്ങളിൽ പത്ത് മാസ ഡിപ്ലോമ
ഫറോക്ക് : ഇസ്ലാമിക ചിന്തയിലും അറബി ഭാഷയിലും സാമാന്യ ജ്ഞാനത്തിന് ഉപകരിക്കുന്ന പത്ത് മാസ കാലയളവുള്ള (DIFT) ഡിപ്ലോമ ഇൻ ഇസ്ലാമിക് ഫണ്ടമെന്റൽ തൊട്ടിന്റെ അഡ്മിഷൻ ആരംഭിച്ചു. ഡിഗ്രി പൂർത്തിയാവർക്കും ഡിഗ്രി പഠനം തുടരുന്നവർക്കുമാണ് അഡ്മിഷൻ. ഫറോക്ക് ഇര്ശാദിയ കോളേജ് കാമ്പസിലാണ് ക്ലാസുകൾ നടക്കുക. ടെസ്റ്റിന്റെയും ഗ്രുപ് ഡിസ്കഷന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശനം ആഗ്രഹിക്കുന്നവർ www.irshadiyacollege.com എന്ന വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യുകയോ ജൂലൈ ഒന്നിന് മുമ്പ് കോളേജിൽ നേരിട്ട് ഹാജറാവുകയോ ചെയ്യുക. ഹെൽപ് ലൈൻ നമ്പർ : 9947474959, 8593913674
Irshadiya College - College of Commerce and Social Sciences | Feroke - Calicut | Official Website | Parallel College under Calicut University | University of Calicut Courses
The Islamic Educational Movement began in 1979 and since then it has been providing dedicated service to the society in the areas of the education, paying special attention to women's education and social welfare. It upholds and disseminates the message of compassion, righteousness, equality of huma...
16/03/2019
For a campaign against misrepresentation of Muslims around the world, we are trying to send out a video that includes people across the world echoing the final words of Christchurch victim.
We look forward to your voluntary participation by uploading or sending us a photo with a chart with the writings " Hello Brother" or a video clip saying the same!
The videos will be compiled for the campaign. The videos will be produced under Maktoob
09/01/2019
Updated: State Govt. tells supreme court it's harder than Thai rescue mission.
02/03/2018
ഇസ്ലാമിക പഠനത്തിന് അവധിക്കാല റസിഡന്റ്ഷ്യൽ കോഴ്സ്
ഫറോക്ക് : ഇസ്ലാമിക പഠനത്തിന് അവധിക്കാല പഠന കോഴ്സായ 'സിഫ്റ്റ്' (സർട്ടിഫിക്കറ്റ് ഇൻ ഇസ്ലാമിക് ഫണ്ടമെന്റൽസ് ആന്റ് തോട്ട്സ്) ന് അപേക്ഷ ക്ഷണിച്ചു. 2018 മെയ് 1 മുതൽ 10 വരെ റസിഡൻഷ്യൽ സ്വഭാവത്തിൽ ഫറോക്ക് ഇർഷാദിയ കോളേജിലാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. 18 മുതൽ 30 വയസ്സ് വരെയുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം നൽകുക.
ഇസ്ലാമിന്റെ ദാർശനിക അടിത്തറ , പ്രമാണങ്ങളെ വായിക്കാനുള്ള ടൂളുകൾ , ഖുർആൻ പഠനത്തിന് മുഖവുര , സുന്നത്തിന്റെ പ്രാമാണികത , ഇതര ദർശനങ്ങളും ഇസ്ലാമും തമ്മിലുള്ള താരതമ്യം , ഇസ്ലാമിക നാഗരികതയുടെ നാൾവഴികൾ , ഇസ്ലാമിക് എപ്പിസ്റ്റമോളജി , മഖാസിദു ശരീഅ , പരിസ്ഥിതി പഠനം , വ്യക്തിത്വ വികസനം തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് കോഴ്സിന്റെ സിലബസ്.
നഹാസ് മാള , ഡോ: ആർ.യൂസുഫ് , ശിഹാബ് പൂക്കോട്ടൂർ, വി.കെ. അലി , ഇ.എൻ ഇബ്റാഹിം , ഇല്യാസ് മൗലവി , ഖാലിദ് മുസ നദ് വി , സദറുദ്ദീൻ വാഴക്കാട് , മുഹമ്മദ് ശമീം , ഡോ: ബദീഉസ്സമാൻ , ഡോ: മഹ് മൂദ് ശിഹാബ് , ടി.മുഹമ്മദ് , പി.വി. റഹ് മാബി , കെ.ടി ഹുസൈൻ , ടി.ശാക്കിർ, പി.കെ സാദിഖ് , അബ്ദുൽ വാസി ധർമഗിരി , കെ.എം അഷ്റഫ് , പി.സി. ബഷീർ , ഫസ്ന മിയാൻ , ഡോ: സക്കീർ ഹുസൈൻ, ശിഹാബുദ്ദീൻ ഇബ്നു ഹംസ , സി.ഷുഹൈബ് , ഹാമിദലി വാഴക്കാട് തുടങ്ങിയവർ ക്ലാസുകൾ നയിക്കും. പ്രകൃതി പഠനത്തിന്റെ ഭാഗമായി പശ്ചിമ ഘട്ട മലനിരകളിലേക്ക് ട്രക്കിംഗ് സംഘടിപ്പിക്കും.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്കാണ് പ്രവേശനം ലഭിക്കുക. 3,750 രൂപയാണ് താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള കോഴ്സിന്റെ ഫീസ്. പ്രവേശനം ആഗ്രഹിക്കുന്നവർ മാർച്ച് 30 നകം 1,000 രൂപയടച്ച് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9544262570, 04952483490 എന്നീ നമ്പറിൽ ബന്ധപ്പെടണം.
22/05/2017
ഇസ്ലാമിക പഠനത്തിന് പത്ത് മാസത്തെ റെഗുലർ കോഴ്സ്
ഫറോക്ക് : ഇസ്ലാമിക പഠനത്തിന് പത്ത് മാസത്തെ റെഗുലർ സർട്ടിഫിക്കറ്റ് കോഴ്സായ സിഫ്റ്റ് *(CIFT Certificate in Islamic Fundamentals & Thoughts)* ന് അപേക്ഷ ക്ഷണിച്ചു. മജ് ലിസ് എജുക്കേഷൻ ബോർഡ് അംഗീകരിച്ച കോഴ്സ് ഫറോക്ക് ഇർശാദിയ കോളേജിൽ റെഗുലർ സ്വഭാവത്തിലാണ് നടക്കുക. 18 മുതൽ 25 വയസ്സുള്ളവർക്കാണ് പ്രവേശനം. Quranic studies : Traditional & Contemporary Approach , Hadeeth Literature , Fundamental of Fiqh , Maqasid UL Shari'a : Origin - Objectives & Philosophy , Islamic History & Civilisation , Functional Arabic , Philosophy , Theology , Trends in Islamic Studies , Comparative Study of Ideologies തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് സിലബസ്. CIFTക്ലാസുകൾ ജൂലൈ ഒന്നിന് ആരംഭിക്കും.
ഇർശാദിയ കോളേജിൽ ഇസ്ലാമിക ഡിപ്ലോമയോടൊപ്പം നടന്ന് വരുന്ന ഡിഗ്രി കോഴ്സുകളിലേക്കുള്ള അഡ്മിഷനും ആരംഭിച്ചു. *B.Com Finance , BA English with Journalism , BA Sociology with Political science , BA Psychology* എന്നീ ഡിഗ്രികളോടെപ്പം മജ് ലിസ് എജുക്കേഷൻ ബോർഡിന്റെ Advanced Diploma in Arabic & Islamic Studies (ADAI) കോഴ്സിലേക്ക് പ്രവേശനം.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.
പ്രവശനം ആഗ്രഹിക്കുന്നവർ മെയ് 24 / 31 തീയ്യതികളിൽ കോളേജിൽ നടക്കുന്ന പ്രവേശന പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. *കൂടുതൽ വിവരങ്ങൾക്ക് 8129941806 , O4952483490 എന്ന നമ്പറിൽ ബന്ധപ്പെടണം.*
03/03/2017
*ഇസ്ലാമിക പഠനത്തിന് അവധിക്കാല റസിഡന്റ്ഷ്യൽ കോഴ്സ്*
ഫറോക്ക് : ഇസ്ലാമിക പഠനത്തിന് അവധിക്കാല പഠന കോഴ്സായ 'സിഫ്റ്റ്' (സർട്ടിഫിക്കറ്റ് ഇൻ ഇസ്ലാമിക് ഫണ്ടമെന്റൽസ് ആന്റ് തോട്ട്സ്) ന് അപേക്ഷ ക്ഷണിച്ചു. *2017 ഏപ്രിൽ 24 മുതൽ മെയ് 3 വരെ റസിഡൻഷ്യൽ സ്വഭാവത്തിൽ ഫറോക്ക് ഇർഷാദിയ കോളേജിലാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. 18 മുതൽ 30 വയസ്സ് വരെയുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം നൽകുക.*
ഇസ്ലാമിന്റെ ദാർശനിക അടിത്തറ , പ്രമാണങ്ങളെ വായിക്കാനുള്ള ടൂളുകൾ , ഖുർആൻ പഠനത്തിന് മുഖവുര , സുന്നത്തിന്റെ പ്രാമാണികത , ഇതര ദർശനങ്ങളും ഇസ്ലാമും തമ്മിലുള്ള താരതമ്യം , ഇസ്ലാമിക നാഗരികതയുടെ നാൾവഴികൾ , ഡികൊളോണിയൽ പഠനങ്ങൾക്കുള്ള ആമുഖം , ഇസ്ലാമിക് എപ്പിസ്റ്റമോളജി , ഇസ്ലാമിക് ഫിനാൻസ് , ഇസ്ലാമിക് ലിബറേഷൻ തിയോളജി , ഇസ്ലാമിക് സൈക്കോളജി , ഇസ്ലാമും ജെന്റർ സ്റ്റഡീസും , മഖാസിദു ശരീഅ , പരിസ്ഥിതി പഠനം , വ്യക്തിത്വ വികസനം തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് കോഴ്സിന്റെ സിലബസ്.
ശൈഖ് മുഹമ്മദ് കാരക്കുന്ന് , സി.ടി സുഹൈബ് , സദറുദ്ദീൻ വാഴക്കാട് , മുഹമ്മദ് ശമീം , ഡോ: ബദീഉസ്സമാൻ , ഡോ: മഹ് മൂദ് ശിഹാബ് , ഡോ: ശഹീദ് റമദാൻ , ഡോ: വി.ഹിക്മത്തുല്ല , ജുമൈൽ കൊടിഞ്ഞി , സമദ് കുന്നക്കാവ് , കെ.അഷ്റഫ് , പി.കെ സാദിഖ് , റസീം നൗഷാദ് , എ.കെ.ഹാരിസ് , സി.ഷുഹൈബ് , ഹാമിദലി വാഴക്കാട് തുടങ്ങിയവർ ക്ലാസുകൾ നയിക്കും. പ്രകൃതി പഠനത്തിന്റെ ഭാഗമായി പശ്ചിമ ഘട്ട മലനിരകളിലേക്ക് ട്രക്കിംഗ് സംഘടിപ്പിക്കും.
*3,500 രൂപയാണ് താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള കോഴ്സിന്റെ ഫീസ്. പ്രവേശനം ആഗ്രഹിക്കുന്നവർ മാർച്ച് 30 നകം 1,000 രൂപയടച്ച് രജിസ്റ്റർ ചെയ്യണം.* കൂടുതൽ വിവരങ്ങൾക്ക് 9946155299, 9544262570 എന്നീ നമ്പറിൽ ബന്ധപ്പെടണം.
23/07/2016
പ്രവേശനം ഇർശാദിയ കോളേജ് വിദ്യാർഥികൾക്ക് മാത്രം