CKG Memorial HSS Chingapuram

CKG Memorial HSS Chingapuram

Share

CKG Memorial HSS Chingapuram
Chingapuram (PO),
Thikkoti,
kozhikode,
Pin:673529. Ph:0496 2690470

കോഴിക്കോട് ജില്ലയില് കൊയിലാണ്ടി താലൂക്കില് മൂടാടി ഗ്രാമപഞ്ചായത്തില് ചിങ്ങപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.1966ല് രാഷ്ട്രീയ, സാമൂഹിക പ്രവര്ത്തകനായിരുന്ന ശ്രീ.എം.എം.കൃഷ്ണന് നായര് സ്ഥാപിച്ച വിദ്യാലയമാണിത്.
1945-ല് സ്ഥാപിക്കപ്പെട്ട ചിങ്ങപുരം ഗേള്സ് എലിമെന്റെറി സ്ക്കൂളും 1947 ല് സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് എലിമെന്ററി സ്കൂളും ചേര്ന്ന് 1951-ല് കോഴിപ്പുറം ഹയര് എലിമെന്ററി സ്കൂളാവുകയും പിന്നീട് കോഴിപ

19/06/2026
12/06/2026

*പ്ലസ് വൺ ഫസ്റ്റ് അലോട്ടുമെൻറ് റിസൽട്ട് ജൂൺ 14 ന് പ്രസിദ്ധീകരിക്കും....*
*അഡ്മിഷൻ ലഭിച്ചവർക്ക് ജൂൺ 15 മുതൽ ജൂൺ 17 വരെ അഡ്മിഷൻ എടുക്കാം.*

📌അഡ്മിഷൻ പോർട്ടലിലെ Candidate Login-SWS ൽ പ്രവേശിച്ച് അലോട്ട്മെന്റ് ഫലം പരിശോധിക്കാം.
Link: www.hscap.kerala.gov.in

✅പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ

☑️ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ് ലെറ്റർ
സ്ഥിര പ്രവേശനംനേടുന്നവർ- 2 Copies
താൽകാലിക പ്രവേശനംനേടുന്നവർ- 1 Copy

☑️ Mark List

( important: *SSLC Certificate ലഭിക്കാത്തതുകൊണ്ട് പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട സർട്ടിഫിക്കേറ്റ് വെരിഫിക്കേഷന് സഹായമാകുന്ന*
*Register No,Name,Date of Birth, Religion,Category,Caste എന്നിവ ഉൾപ്പെടുത്തിയ SSLC ഫലം ലഭ്യമാകുന്ന ലിങ്കിൽനിന്നും മാർക്ക് ലിസ്റ്റ് പ്രിൻറ് എടുക്കണം.*

Link: https://sslcexam.kerala.gov.in/sslc_exam_results.php

☑️വിടുതൽ സർട്ടിഫിക്കറ്റ് (TC Original.) & സ്വഭാവ സർട്ടിഫിക്കറ്റ് (Original)

☑️ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ( Original & Photocopy)

📌Little kite/ SPC/NCC/SCOUT Certificate (Original & Photocopy)

📌Club certificate, LSS/USS/NMMS/Arts and sports certificate (Original & Photocopy)

☑️ Caste certificate (SC/ST/OEC വിദ്യാർഥികൾക്ക് മാത്രം)

☑️ ആധാർ കാർഡ്

☑️ റേഷൻ കാർഡ്

📍താത്കാലിക പ്രവേശനം നേടുന്നവരുടെയും സർട്ടിഫിക്കറ്റുകൾ സ്കൂളിൽ സൂക്ഷിക്കും

Photos from CKG Memorial HSS Chingapuram's post 10/06/2026

ചിങ്ങപുരം സി. കെ. ജി. മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു,എസ്. എസ് എൽ സി, എൽ. എസ്എസ്, യു. എസ്. എസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പരിപാടി ബഹു. കൊയിലാണ്ടി എം.എൽ.എ. അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനംചെയ്തു. മൂടാടിഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. കെ. എം അഖില അധ്യക്ഷ്യയായി. പ്രിൻസിപ്പൽ സ്വാഗതം ആശംസിച്ചു.വാർഡ് മെമ്പർ എം.അനസ്, പി ടി എ പ്രസിഡണ്ട് അബ്ദുൾ കരീം ,എച്ച്.എം ടി.ഒ സജിത, ഡെപ്യൂട്ടി എച്ച്. എം. ടി.സതീഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ആർ.എസ് രജീഷ് നന്ദി പ്രകാശിപ്പിച്ചു.
ചടങ്ങിൻ്റെ ഭാഗമായി സ്കൗട്ട് ഗൈഡ്സ് വിഭാഗങ്ങളിൽ രാജ്യ പുരസ്കാർ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. രാഷ്ട്രപതിയുടെ ധീരതക്കുള്ള അവാർഡ് മരണാനന്തര ബഹുമതിയായി ലഭിച്ച മുഹമ്മദ് മുഹ്‌സിൻ്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് ഏറ്റവുംകൂടുതൽ മാർക്ക് നേടിയ നിവേദ്യക്ക് ചടങ്ങിൽവെച്ച് കൈമാറി. എൻ. എസ്എസ് യൂണിറ്റ് വിദ്യാലയത്തിലേക്ക് നൽകുന്ന ഫസ്റ്റ് എയിഡ് കിറ്റ് ചടങ്ങിൽ വെച്ച് എം എൽ എ പ്രിൻസിപ്പൽക്ക് കൈമാറി.

Want your school to be the top-listed School/college in Calicut?

Click here to claim your Sponsored Listing.

Location

Category

Telephone

Address


CKG MEMORIAL HSS CHINGAPURAM
Calicut
673529

Opening Hours

Monday 9am - 4:30pm
Tuesday 9am - 4:30pm
Wednesday 9am - 4:30pm
Thursday 9am - 4:30pm
Friday 9am - 4:30pm
Saturday 9am - 12pm