edukutty.com

edukutty.com

Share

Scientific suggestions for overcoming a student's mental, physical, familial, and social crises.

28/03/2021

കുഞ്ഞിന്റെ ശാരീരിക വളര്‍ച്ച പോലെ തന്നെ ശ്രദ്ധിക്കേണ്ടതാണ് മാനസിക വളര്‍ച്ചയും.

രണ്ടുമുതല്‍ 11 വയസു വരെയാണ് കുട്ടിയുടെ ബുദ്ധി പക്വത പ്രാപിക്കുന്ന കാലഘട്ടം. ശാരീരിക വളർച്ചയുടെ കാര്യത്തില്‍ മിക്ക മാതാപിതാക്കള്‍ക്കും എപ്പോഴും ശ്രദ്ധയുണ്ടാകും. എന്നാൽ, കുഞ്ഞുമനസിലേക്ക് ഇറങ്ങിച്ചെല്ലാനും അവരെ മിടുക്കരാക്കാനും ഓരോ പ്രായത്തിലുമുള്ള മാനസിക വളര്‍ച്ചാഘട്ട ങ്ങളും അവയുടെ പ്രത്യേകതകളും മനസിലാക്കാനും അച്ഛനമ്മമാര്‍ക്ക് കഴിയണം.

media2.giphy.com 27/03/2021

എന്താണ് കുട്ടികളുടെ വിജയവഴി?

മക്കളെ എങ്ങനെ വളര്‍ത്തണം എന്നതിനെപ്പറ്റി ആശയക്കുഴപ്പത്തിലാണ് മാതാപിതാക്കള്‍.
മക്കളെ പഠനത്തിലും ജീവിതത്തിലും വിജയവഴിയിലെത്തിക്കാന്‍ മാതാപിതാക്കള്‍ എന്തു ചെയ്യണം?പുതിയകാലം പുതിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ശാസ്ത്രീയമായ പുതിയ ചുവടുവയ്പ്പുകള്‍ ആവശ്യമാണ്. മാനസികവും, ശാരീരികവും, കുടുംബപരവും, സാമൂഹികവുമായ മേഖലകളിലെല്ലാം ഉണ്ടാകാവുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ത്രാണി കുട്ടികൾക്ക് ലഭിക്കുമ്പോഴാണ് അവർ വിജയത്തിലെത്തുന്നത്. അതിന് പുതിയ ചിട്ടകളും ശീലങ്ങളും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. എന്നാൽ പുതിയ ഉയരങ്ങള്‍ അവർ അറിയാതെ തന്നെ കീഴടങ്ങുമെന്ന് ഉറപ്പ്.

പരീക്ഷകളില്‍ ഒന്നാമനാവുക എന്നതല്ല പുതിയ വിദ്യാഭ്യാസ സമ്പ്രദായം. അവരവര്‍ക്ക് സാധ്യമായ മേഖലകള്‍ കണ്ടെത്തുകയും അവിടെ മിടുക്കു തെളിയിക്കുകയുമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനം. പഠനത്തില്‍ ഒരാള്‍ മോശമാകുമ്പോള്‍ അയാളെ ബുദ്ധികുറഞ്ഞവന്‍ എന്നു വേര്‍തിരിച്ചു നിര്‍ത്തുന്നത് പഴയ സമ്പ്രദായം. പുതിയ ശാസ്ത്രീയമായ വിശകലനങ്ങള്‍ പ്രകാരം, ഒരാളിന്റെ ബുദ്ധിശക്തിയുടെ അളവുകോല്‍ പരീക്ഷയില്‍ കിട്ടുന്ന മാര്‍ക്കു മാത്രമല്ല എന്നാണ്. കാരണം, പരീക്ഷയുടെ മാര്‍ക്ക് ഓര്‍മയുടെ ഫലമാണ്. ഓര്‍മശക്തി ശാസ്ത്രീയമായി വര്‍ധിപ്പിക്കാന്‍ കഴിയും. ഓര്‍മശക്തിയും ബുദ്ധിയും ഒന്നല്ല. ബുദ്ധിയുടെ ഒരു വകഭേദം മാത്രമാണ് ഓര്‍മ. അഥവാ, പരീക്ഷയിലെ മാര്‍ക്കല്ല, ക്രിയാത്മകമായ ബുദ്ധിയാണ് ഒരാളിന്റെ വിജയത്തെ നിര്‍ണയിക്കുന്നത്.

media2.giphy.com

Want your school to be the top-listed School/college in Kozhikode?

Click here to claim your Sponsored Listing.

Location

Address


Kozhikode