09/10/2024
Remembering The Fighter And Social Activist-TA Rajendran - NAWAB Rajendran
This is not the official site of the school. The site is intended to share old memories
This is not the official page of the school and is only for sharing the school experiences of students & Teachers
09/10/2024
Remembering The Fighter And Social Activist-TA Rajendran - NAWAB Rajendran
15/08/2022
10/05/2022
പ്രിയ അധ്യാപകന് ആദരാഞ്ജലികൾ.....
ഗോപികുട്ടൻ മാസ്റ്റർ ഞങ്ങളുടെ സ്കൂളിലെ മലയാളം അധ്യാപകൻ സ്കൂളിലെ ഒറ്റയാൻ ആയിരുന്നു എന്നും. ഒരു മാഷ് എങ്ങനെയാവണമെന്ന ജനങ്ങളുടെ സങ്കൽപ്പത്തിന് എതിരായി എന്നും അദ്ദേഹം പ്രവർത്തിച്ചു. പഴഞ്ചൻ വേഷം വയലിലും പറമ്പിലും കൃഷിപ്പണി മൺവെട്ടിയെടുത്ത് ജോലി ചെയ്യുക ഇതൊക്കെയായിരുന്നു അദ്ദേഹത്തിൻറെ രീതി. തൻറെ വിഷയമായ മലയാളത്തിൽ അദ്ദേഹം എല്ലാം തികഞ്ഞവനായിരുന്നു. സംസ്കൃതം അല്ലെങ്കിൽ ഉർദു ഒന്നാംഭാഷയായെടുത്ത ഞങ്ങൾ E ഡിവിഷൻ വിദ്യാർഥികൾക്ക് അദ്ദേഹത്തിൻറെ ക്ലാസ് ഉണ്ടായിരുന്നില്ല.എങ്കിലും ചിലപ്പോൾ ഒരു സൗഭാഗ്യം കണക്കെ ഒഴിവു പിരിയഡ്കളിൽ അദ്ദേഹം വന്നാൽ ഒരിക്കലും വെറുതെ ഇരിക്കില്ല ഏതെങ്കിലും പുരാണകഥകൾ പറഞ്ഞു തുടങ്ങും ക്ലാസ്സ് അല്ല കഥയാണ് എന്നതൊന്നും പ്രശ്നമല്ല ക്ലാസ് നിശബ്ദം ആയിരിക്കണം അത് നിർബന്ധമാണ് ആരെങ്കിലും ശബ്ദമുണ്ടാക്കിയാൽഉടൻ ശബ്ദം പൊങ്ങും മരകഴുതേ മരമാക്രി എന്നിങ്ങനെ ആവും അവന് ലഭിക്കുന്ന വിശേഷണങ്ങൾ .അതുകൊണ്ടുതന്നെ ആരും മിണ്ടില്ല. ഒരു മധ്യവേനൽ അവധിക്കാലത്ത് കുട്ടികളെ കത്തെഴുത്തു പഠിപ്പിക്കാൻ വേണ്ടി പഠനപ്രവർത്തനം എന്ന നിലയിൽ അദ്ദേഹം പറഞ്ഞു അടുത്ത ദിവസങ്ങളിൽ നിങ്ങളെല്ലാവരും ഓരോ പോസ്റ്റ് കാർഡ് വാങ്ങി എനിക്ക് കത്തെഴുതണം അദ്ദേഹം അഡ്രസ്സ് ബോർഡിൽ എഴുതി
“എൽ ഗോപിക്കുട്ടൻ,
ലാസ്യം,
പെരുവട്ടൂർ”
ഞങ്ങളുടെ സ്കൂളിലെ പക്ഷഭേദം കാണിക്കാത്ത മിടുക്കരായ ചുരുക്കം ചില അദ്ധ്യാപകരിൽ ഒരാളായിരുന്നു അദ്ദേഹം. പക്ഷഭേദം ഞങ്ങളുടെ സ്കൂളിൻറെ മുഖമുദ്രയായിരുന്നു ഇതിനു ചുക്കാൻ പിടിക്കുന്നത് മാനേജ്മെൻറുമായി അടുപ്പം സൂക്ഷിക്കുന്ന ചില അധ്യാപകരും അധ്യാപികമാരും ആയിരുന്നു സ്കൂൾ ഡിവിഷൻ തിരിക്കുന്നത് തന്നെ കുട്ടികളുടെ വീട്ടുകാരുടെ സാമ്പത്തിക സാമൂഹിക നില അനുസരിച്ചാവും. നാട്ടിലെ പണക്കാരുടെയും പ്രമാണിമാരുടെയും അധ്യാപകരുടെയും മക്കളെല്ലാം A, B ഡിവിഷനുകളിൽ വരും നല്ല അധ്യാപകർ എന്ന് സ്വയം കരുതുന്ന മാനേജ്മെൻറ് ബന്ധമുള്ളവർ ഇവിടെയേ പഠിപ്പിക്കൂ. അതുകൊണ്ടുതന്നെ യഥാർത്ഥത്തിൽ മിടുക്കരായ അധ്യാപകരെ ഞങ്ങൾക്ക് കിട്ടും. കലാപരിപാടികൾക്കും ക്വിസ്സ് പ്രോജക്ട് സ്കോളർഷിപ്പ് പരീക്ഷകൾ ഇവയ്ക്കൊക്കെ തെരഞ്ഞെടുക്കുന്നതും അധ്യാപകരുടെയും പ്രമാണി മാരുടെയും മക്കളെ മാത്രമാവും. പാവപ്പെട്ടവരുടെ മക്കളെക്കാൾ ഉയരത്തിൽ എത്തിക്കണം എന്ന്കരുതി വളർത്തിക്കൊണ്ടുവന്ന പ്രമാണി കുഞ്ഞുങ്ങളുടെ ഇന്നത്തെ അവസ്ഥ തുലോം മോശമാവാനുള്ള കാരണം ചികഞ്ഞാൽ ഉത്തരം ലളിതം. പതിറ്റാണ്ടുകൾക്ക് ശേഷം സ്കൂൾ സർക്കാർ ഏറ്റെടുത്തത് നന്നായി…..
മാനേജ്മെൻറ് സ്കൂളുകളിൽ നടക്കുന്ന നെറികേടുകളും വഞ്ചനയും ഓർക്കാനും ഇവർക്കിടയിൽ ദൈവദൂതന്മാരെ പോലെ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഭേദമില്ലാതെ കുട്ടികളെ ഒരേപോലെ കണ്ടു പഠിപ്പിച്ച ഗോപിക്കുട്ടൻ മാഷേപോലുള്ള വരെ കുറിച്ച് ചിന്തിക്കാനും ഒരു ദിനം കൂടി………...
മൂന്നു വർഷം മുമ്പത്തെ ഒരു ഓണാവധിക്ക് ഒരു സൗഭാഗ്യം കണക്കെ അദ്ദേഹത്തെ കൊയിലാണ്ടിയിൽ വെച്ച് കണ്ടു. ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ മുഖത്ത് ഒരിക്കലും കാണാതെ ചിരി. നിന്നെ ഞാൻ പഠിപ്പിച്ചതാണല്ലോ എന്ന് ഭാര്യയോട് ഒരു ചോദ്യം…….
രണ്ടുമൂന്നു ഫോട്ടോകൾക്ക് പോസ് ചെയ്തു.
രണ്ടുമൂന്ന് ആഴ്ചകൾക്ക് മുമ്പ് 11 കെ വി വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ അദ്ദേഹം തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ ഞങ്ങൾ കാത്തിരുന്നെങ്കിലും ഇക്കഴിഞ്ഞ എട്ടാം തീയതി അന്തരിച്ചു......
പ്രിയ അധ്യാപകന് വിട…….
SATHEESAN K MUTHAMBI
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |