Gvhss Thamarassery

Gvhss Thamarassery

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gvhss Thamarassery, School, THAMARASSERY P. O, Kozhikode (Calicut).

21/12/2025
21/02/2024

താമരശ്ശേരി ഗവൺമെന്റ് ഹൈസ്കൂൾ മാതൃഭാഷാ ദിനം ആചരിച്ചു

Photos from Gvhss Thamarassery's post 19/02/2024

താമരശ്ശേരി ഗവൺമെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലേക്കുള്ള പുതിയ വഴി…

10/02/2024

താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്പോൺസർഷിപ്പിലെ കുടിവെള്ള പദ്ധതിയുടെ ഡി പി ആർ പ്രവർത്തി ആരംഭിക്കാനിരിക്കുന്നു

26/12/2022

SSLC Batch G 2004-2005

26/12/2022

താമരശ്ശേരി ഹയർ സെക്കണ്ടറിയിലെ ഇക്കണോമിക്സ് ടീച്ചർ പ്രസീത മരണപ്പെട്ടു. ആദരാഞ്ജലികൾ😥😥😥 26-12-2022

19/06/2022

Which batch ?

09/06/2022

*ഫല വൃക്ഷോദ്യാനം - ബ്ലോക്ക്തല ഉദ്ഘാടനം*

താമരശ്ശേരി : കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഫലവൃക്ഷോദ്യാനം ബ്ലോക്ക് തല ഉദ്ഘാടനം ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി നിർവ്വഹിച്ചു. കൊടുവള്ളി ബി.പി.സി.വി.എം മെഹറലി മുഖ്യാഥിതിയായ ചടങ്ങിൽ പ്രിൻസിപ്പാൾ ബിന്ദു. വി. ജോർജ് സ്വാഗതവും പി.ടി.എ. പ്രസിഡണ്ട് പി.എം അബ്ദുൾ മജീദ് അധ്യക്ഷതയും വഹിച്ചു. എച്ച്.എം പി.ടി മുഹമ്മദ് ബഷീർ , വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ഉമ്മുക്കുൽസു എന്നിവർ സംസാരിച്ചു. എക്കോ ക്ലബ് കൺവീനർ ഷജിന എ.കെ നന്ദി രേഖപ്പെടുത്തി.

15/01/2022

Thamarassery - താമരശ്ശേരി ബിരിയാണി ചലഞ്ച്
നാടിൻ്റെ വികാരമാവുന്നു...

എന്തിനും ഏതിനും ബിരിയാണി ചലഞ്ചുകൾ ഫാഷനായ് മാറിയ ഇന്നത്തെ കാലത്ത് തികച്ചും വേറിട്ടൊരു ചലഞ്ചിനൊരുങ്ങുകയാണ് താമരശ്ശേരി
ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ...

തലമുറകൾക്ക് വിദ്യപകരുകയും അറിവിൻ്റെ ലോകത്തെ തെളിച്ചമുള്ള വീഥികളിലേക്ക് അവരെ കൈപിടിച്ചു നടത്തുകയും ചെയ്ത ഈ വിദ്യാലയ മുത്തശ്ശി കാലമേറെ ചെന്നിട്ടും പരാധീനതകളുടെ ഒന്നാം ക്ലാസിൽ നിന്നും ഇനിയും ജയിച്ചു കയറിയിട്ടില്ല ...

അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുന്ന ഈ സരസ്വതീ ക്ഷേത്രത്തിൻ്റെ സമഗ്ര വികസനം മുൻനിർത്തിയാണ് വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് എന്ന ആശയവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത് .
ഈ വരുന്ന ജനുവരി പതിനെട്ടിന് ചൊവ്വാഴ്ചയാണ് ഭക്ഷണം സാമൂഹ്യ നന്മയ്ക്ക് എന്ന ആശയവുമായി കോരങ്ങാട്ടെ താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലൊരുക്കുന്ന ബിരിയാണി ചെമ്പുകളിൽ രുചിയുടെ രസ പ്രപഞ്ചം വിരിയുക ...

ബിരിയാണി ചലഞ്ചിൻ്റെ വിജയത്തിനായി ഒരു നാടൊന്നാകെ എല്ലാം മറന്ന് ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്ന കാഴ്ച്ചയ്ക്കാണ് താമരശ്ശേരി ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് .
ബിരിയാണി ചലഞ്ചിലേക്കാവശ്യമുള്ള ഉപ്പും മുളകും സവാളയും തക്കാളിയും വെളിച്ചെണ്ണയും നെയ്യും അരിയും സുഗന്ധവ്യഞ്ജനങ്ങളും തുടങ്ങിയ അവശ്യ വിഭവങ്ങൾ അഭ്യുദയകാംക്ഷികൾ സംഭാവനയായി നൽകി വരുന്നു . സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും വിദ്യാർത്ഥി കൂട്ടായ്മയും അദ്ധ്യാപകരും പൂർവ്വാദ്ധ്യാപകരും വ്യാപാര സമൂഹവും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുമെല്ലാം ഈ ഉദ്യമവുമായി ഇതിനകം കൈകോർത്തു കഴിഞ്ഞു ....

ഈ സ്കൂളിലെ മുൻ അദ്ധ്യാപക ദമ്പതിമാരും താമരശ്ശേരി വെഴുപ്പൂർ റോഡിലെ സന്തോഷ്‌ ഭവനിൽ ദീർഘകാലം താമസക്കാരുമായിരുന്ന പരേതരായ എ.വി.ജോസഫ് മാസ്റ്ററുടെയും , കെ.കെ.മേരിക്കുട്ടി ടീച്ചറുടെയും മകനും അമേരിക്കയിൽ കമ്പ്യൂട്ടർ എഞ്ചിനിയറുമായ സതീഷ് ജോസഫ് ടീച്ചറുടെ സ്മരണാർത്ഥം അൻപതിനായിരം രൂപയാണ് ബിരിയാണി ചലഞ്ചിലേക്ക് സംഭാവനയായി നൽകിയിരിക്കുന്നത് ,
ഇതുപോലെ സ്വദേശത്തും
വിദേശത്തു മുള്ള നിരവധി സുമനസ്സുകൾ കൈത്താങ്ങുമായി മുന്നോട്ടു വരുന്നുണ്ട് ...

സ്നേഹത്തോടെയും , അതിലേറെ സ്വാദോടെയും ജനുവരി പതിനെട്ടിന് താമരശ്ശേരിയിൽ വിളമ്പുന്ന മധുരം കിനിയും ബിരിയാണി രുചിയോടെയും തൃപ്തിയോടെയും മനസ്സറിഞ്ഞ് കഴിക്കാൻ മനസ്സിനൊപ്പം വയറും നിറയ്ക്കാൻ പൂർവ്വ വിദ്യാർത്ഥിയെന്ന നിലയിൽ ഞാനും കാത്തിരിക്കുന്നു ...

04/01/2021

“ ഓരോ ദിവസവും ഓരോ അനുഭവങ്ങളാണു . കുറേ നാളുകളായി ആ അനുഭവങൾ ഒരു ഡയറിയിൽ എഴുതണമെന്ന് ചിന്തിക്കുന്നു . അങ്ങനെ ഇന്ന് മുതൽ ഞാനെഴുതി തുടങ്ങുന്നു . എന്റെ കൈ എഴുത്ത്‌ എനിക്കല്ലാതെ മറ്റൊരാൾക്ക്‌ വായിക്കാൻ പ്രയാസമായതിനാൽ , അതും ഈ മൊബെയിലിൽ തന്നെ എഴുതി വെക്കുന്നു “ . ഒരു മാസം മുമ്പെഴുതി തുടങ്ങിയ ഡയറിയിലെ ആദ്യ വരികളാണിത്‌ .

കുറേ നാൾ മുമ്പ്‌ എന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു അന്നന്നത്തെ കാഴ്ച്ചകളും , ചിന്തകളും ഒരു ഡയറിയിൽ കുറിച്ച്‌ വെക്കുക എന്നത്‌ . പണ്ട്‌ സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ്സിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ നോട്ടിൽ എഴുതും . മാഷങ്ങനെ നോട്ട്സ്‌ പറഞ്ഞ്‌ പോകും , അത്‌ കേട്ട്‌ നമ്മളെഴുതണം . പലതും ഞാനന്ന് പൂർണ്ണമായും എഴുതില്ല , ചിലത്‌ ആ ആദ്യത്തെ കുറച്ച്‌ വാക്കെഴുതും . പിന്നെ നീട്ടി കുറുക്കി എനിക്ക്‌ മനസ്സിലാകും എന്ന രീതിയിലങ്ങ്‌ എഴുതി വെക്കും ( നമ്മളിതെത്ര കണ്ടതാണെന്ന ചിന്തയിൽ ) . സംഗതി അപ്പൊ ആ അക്ഷരങ്ങൾ നോക്കിയാൽ എനിക്ക്‌ മനസ്സിലാകും എങ്കിലും , പിന്നെ നോക്കുമ്പോൾ ഒന്നും മനസ്സിലാവില്ല . പൊതുവേ കൈ അക്ഷരവും എനിക്കെന്നല്ലാതെ ചിലത്‌ മറ്റുള്ളൊർക്ക്‌ വായിച്ചാലും മനസ്സിലാകില്ല .

ഇപ്പൊ പലപ്പോഴും യാത്രയിലോ അല്ലെങ്കിൽ എന്തെങ്കിലും സംസാരിക്കുന്നതിന്നിടക്ക്‌ ഓർമ്മ വരുന്നതോ ആയ കാര്യങ്ങൾ പിന്നീട്‌ മറന്ന് പോവാതിരിക്കാൻ ഫോണിൽ തന്നെ എഴുതി വെക്കും . അങ്ങനെ എഴുതി വെക്കണ്ട എനിക്ക്‌ നാളേയും ഓർമ്മെയിൽ വരും എന്ന് കരുതുന്ന കാര്യങ്ങളിൽ പലതും പിന്നെ ഞാൻ മറന്ന് പോവാറുണ്ട്‌ .

ഈ വർഷം ആദ്യത്തിൽ മുതൽ ഡയറി എഴുത്ത്‌ തുടങ്ങണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്‌ . പക്ഷേ അത്‌ പിന്നെ നീണ്ട്‌ പോയി . ഇപ്പോൾ നിങ്ങൾ വായിക്കുന്ന ഈ വരികളും ഞാൻ കുറേ ദിവസങ്ങൾക്ക്‌ മുമ്പ്‌ എഴുതി തുടങ്ങിയതാണു .

ജീവിത യാത്രക്കിടെയിൽ നമ്മളിടക്കിടെ ഒന്ന് വീണു വലുതും ചെറുതുമായ വീഴ്ച്ചകൾ അല്ലെങ്കിൽ തോൽവികൾ . അതിന്ന് കാരണം നമ്മളറിയുന്നതോ അറിയാത്തതോ ആവാമെങ്കിലും , ആ വീഴ്ചകളിൽ നിന്ന് എഴുനേറ്റ്‌ ഒന്ന് തിരിഞ്ഞ്‌ നോക്കുക എന്തെങ്കിലുമൊക്കെ ഒരു തിരിച്ചറിവ്‌ ലഭിക്കും .
പക്ഷേ നാമത്‌ ഉൾക്കൊള്ളണം .

കാലത്തിനേയും സമയത്തിനേയും നമ്മളൊരിക്കലും കുറ്റപ്പെടുത്തരുത്‌ , എല്ലാം നമുക്കൊരനുഭവമാണു . നമ്മുടെ കാരണം കൊണ്ടല്ലായെങ്കിൽ ആ അനുഭവങ്ങളെ നാം നേരിടുക ശുഭ പ്രതീക്ഷയോടെ .

ഇന്നലേകളിലേക്ക്‌ നമ്മളൊന്ന് തിരിഞ്ഞ്‌ നോക്കിയാൽ മതി , നാളേയിലേക്കുള്ള പ്രതീക്ഷയും ഊർജ്ജവും അതിൽ നിന്ന് ലഭിച്ചേക്കാം .
വരും നാളുകൾ നന്മ നിറഞ്ഞതും , ശുഭ പ്രതീക്ഷയുടേതുമായിരിക്കട്ടേയെന്ന പ്രാർത്ഥനയോടെ പുതുവൽസരാശംസകൾ .

സ്നേഹപൂർവ്വം മുന്ന ..

07/03/2020

*സ്കൂൾ പ്രവേശനത്തിന് ഇനി ക്യൂനിൽക്കേണ്ട, പ്രവേശനത്തിനായ് ഓൺലൈൻ അപേക്ഷാ ഫോറം പൂരിപ്പിച്ചാൽ മതി. താമരശ്ശേരി ഗവ ഹൈസ്കൂളിൽ അഡ്മിഷൻ നേടാനായുള്ള ഓൺലൈൻ ഫോമി നായി Link ൽ ക്ലിക്ക് ചെയ്യുക*

https://docs.google.com/forms/d/e/1FAIpQLSfpPK3u9XXvlPeEMJ5lhPYK07svVaWRUO1g0NK2rMB-xVilnA/viewform

*Admission Online*
ഗവണ്മെന്റ് ഹൈസ്കൂൾ താമരശ്ശേരി 2020-21 വർഷത്തെ അഡ്മിഷന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിച്ചു സബ്മിറ്റ് ചെയ്യുക
-------- -------

Want your school to be the top-listed School/college in Kozhikode (Calicut)?

Click here to claim your Sponsored Listing.

Category

Website

Address


THAMARASSERY P. O
Kozhikode (Calicut)
673573

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 8am - 5pm