30/08/2024
അങ്ങനെ ആദ്യമായിട്ട് ബുക്ക് മൈ ഷോയിൽ എന്റെ ഫോട്ടോയും വന്നു 💞💞🥰🥰ചുരുൾ എന്ന ചിത്രത്തിലൂടെ... ഈ ചിത്രത്തിലേക്ക് എന്നെ ചേർത്തു നിർത്തിയതിന് ആരോമ മോഹൻ ചേട്ടൻ, ഡയറക്ടർ അരുൺ... പ്രൊഡക്ഷൻ കൺട്രോളർ സുരേഷേട്ടൻ💞🥰അങ്ങനെ എല്ലാവരോടും നന്ദി മാത്രം 💞❤️💞💞
പ്രത്യേകിച്ച് നമ്മുടെ സ്വന്തം മമ്മൂക്കയോട് ( റോഷാക്ക് എന്ന ചിത്രത്തിന്റെ സെറ്റിൽ ചാൻസ് ചോദിച്ചു ചെന്ന എനിക്ക് ഈ ഈ സിനിമയിൽ വേഷമില്ല പകരം നിനക്ക് വേറൊരു പടത്തിൽ വേഷം വാങ്ങി തരാമെന്ന് പറഞ്ഞു ചേർത്ത് നിർത്തിയ മമ്മുക്ക ❤️❤️❤️🥰 ജോർജേട്ടൻ 🥰💞❤️എല്ലാവരോടും സ്നേഹം മാത്രം❤️🥰💞🥰🥰💞
10/08/2024
രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം. ഒരു സുഹൃത്ത് മാനം കാണിക്കാതെ ഒരു തുണ്ടു മയിൽപ്പീലി ബുക്കിനുള്ളിൽ ഒളിപ്പിച്ച് ക്ലാസ്സിലെത്തുന്നു. "നോക്കിക്കോ മൂന്നിൻ്റെന്ന് ഈ മയിൽപ്പിലി പെറും " മയിൽപ്പീലി മുഴുവനോടെ കാണാത്ത ഞങ്ങൾക്ക് ഈ പുതിയ അറിവ് അത്ഭുതമായി. മൂന്നു ദിനം കഴിഞ്ഞ് ഒരു വലിയ തുണ്ട് പീലിയും ഒപ്പം ഒരു കുഞ്ഞൻ പീലി തുണ്ടുമായി അവൻ വീണ്ടും വന്നു. പക്ഷേ ഇത്തവണ ഞാൻ റിബലായി. ജീവനില്ലാത്തത് എങ്ങനെ പെറും എന്നതായിരുന്നു എൻ്റെ ലോജിക്.
എന്തായാലും സംശയനിവാരണത്തിനായി സാറിൻ്റെ യടുത്തെത്തി. വണ്ണമുള്ള റൂൾത്തടിവച്ച് ഹാജറു ബുക്കിൽ വരയിട്ടു കൊണ്ടിരുന്ന സാർ പ്രശ്നം കേട്ട് നിമിഷങ്ങൾക്കുള്ളിൽ മറു ചോദ്യം ചോദിച്ചു, "കോഴിത്തൂവലു പെറുമോടാ?"
ആ ഉത്തരം പിന്നീട് ഒരു നൂറ് ചോദ്യങ്ങൾക്ക് വഴിമരുന്നിട്ടു. ചെമ്പുകടവ് ഗവ. എൽപി സ്കൂളിലെ എന്നോ ചാണകം മെഴുകിയെന്നവകാശപ്പെടാവുന്ന തറയിലെ പൊടിമണ്ണ് പറക്കുന്ന നെടും പുരയിലെ കസേരയിലിരുന്നു ചെറുപുഞ്ചിരി പൊഴിച്ചിരുന്ന ഫിലിപ്പി സാറെന്നു വിളിക്കപ്പെടുന്ന ഫിലിപ്പോസ് സാർ നിത്യതയിലേക്ക് യാത്രയായി.
കണ്ണീരിൽ വിളയണം വിദ്യ എന്ന അഭിപ്രായമുണ്ടായിരുന്ന സാറിനെ പേടിച്ചു മാത്രം പഠിച്ച ഗുണനപ്പട്ടിക പത്തും കടന്ന് പന്ത്രണ്ടു വരെ അന്നു ചൊല്ലി ഹൃദിസ്ഥമാക്കിയതിൽ ഒരിഞ്ചുപോലും പിന്നീട് മുന്നോട്ട് പോയിട്ടില്ല എന്നതാണ് സത്യം. ഒരു പാട് ഓർമ്മകൾ അക്കാലത്തേത് തന്നെ യുണ്ട് കൂടാതെ റിട്ടയർ ചെയ്തതിനു ശേഷം കാണുന്ന അവസരങ്ങളിൽ പ്രകടിപ്പിച്ചിരുന്ന കരുതലും സ്നേഹവും കലർപ്പില്ലാത്തതായിരുന്നു.
പ്രണാമം പ്രിയ ഫിലിപ്പ് സാർ ❤️
18/07/2023
എന്റെ വല്യമ്മച്ചി❤️❤️❤️ സ്നേഹിച്ച് ❤️❤️ സ്നേഹിച്ച് ❤️❤️❤️ ഇന്ന് വിടപറഞ്ഞു 😔😢😢😢🌹🌹🌹😔😔
05/07/2023
അപ്പൊ ഞങ്ങളും തുടങ്ങുവാ... എല്ലാവരും കൂടെ ഉണ്ടാവണം ❤️🥰🥰
Booking continues for this mega event to memorise your valuable occasions. For more details: 9447200885,9645226630
PLEASE SHARE 🥰❤️
12/06/2020
ചെമ്പുകടവ് സ്കൂളിലെ 1982-83 കാലഘട്ടത്തിലെ അധ്യാപകർ ഫോട്ടോ കട: Mahesh Varghese
16/05/2020
ചെമ്പുകടവ് മാഞ്ചേരിൽ തോമസിന്റെ മകൻ അനീഷ് (36), അനീഷിന്റെ മകൾ അനാലിയ (ഒന്നര വയസ് ) എന്നിവർ തെലങ്കാനയിലെ നിസാമാബാദിൽ ലോറിയ്ക്ക് പിന്നിൽ കാറിടിച്ച് മരണപ്പെട്ടു. ബീഹാർ വാസ്‌ലിഗഞ്ചിൽ സെന്റ് തെരേസാസ് സ്കൂളിലെ അധ്യാപകനാണ് അനീഷ്.
16/05/2020
പ്രിയരെ,
കോവിഡ് എന്ന മഹാമഹാമാരിയെ പ്രതിരോധിക്കാൻ കരുതലായി നിൽക്കുന്നവർക്ക് പിന്തുണയുമായി, "മിമിക്രി താരങ്ങൾ"സമർപ്പിക്കുന്ന ഒരു വീഡിയോ സോങ് പ്രശസ്ത സിനിമ താരം "ഗിന്നസ്പക്രു"വിന്റെ ഫേസ് ബുക്ക് പേജിലൂടെ മെയ് 17nu 5pmന് നിങ്ങളിലെത്തിക്കുന്നു.
അതിജീവനത്തിനൊരു കരുതൽ
27/08/2019
പ്രിയ സുഹൃത്തുക്കളെ
1998 എസ് എസ് എൽ സി സഹപാഠികളുടെ ഒരു സംഗമം ഈ വരുന്ന സെപ്തംബർ മാസം 9 തീയതി തിങ്കളാഴ്ച രാവിലെ 9:30 ന് നമ്മുടെ കലാലയത്തിൽ വചു നടത്തപെടുന്ന വിവരം എല്ലാവരെയും സന്തോഷപൂർവം അറിയിക്കുന്നു . തദവസരത്തിൽ മറ്റുള്ള പരിപാടികൾ മാറ്റിവച്ചു സഹൃദങ്ങൾ പുതുക്കാൻ 1998 ബാച്ചിലെ എല്ലാവരും എത്തി ചേരണമെന്ന് താത്പര്യപ്പെടുന്നു .
നിങ്ങളുടെ അറിവിൽ 1998 ബാച്ചിൽ പഠിച്ച ആരെങ്കിലും (സുഹൃത്തുക്കൾ, അയൽവാസികൾ, ബന്ധുക്കൾ....) ഉണ്ടെങ്കിൽ അവരെ ഈ വിവരം അറിയിക്കുമല്ലോ...
Contact നമ്പർ
കലാഭവൻ ജിന്റോ +91 94472 00885
അനീഷ് 9946048342
അജീഷ് 7306541846
24/08/2019
കാൽസെഞ്ചുറിയില്‍ 7ആം ബാച്ച് സംഗമം
ചെമ്പുകടവ് ഗവ. സ്‌കൂളിലെ 1994 7 ആം ക്ലാസില്‍ പഠിച്ചിരുന്നവരുടെ കൂട്ടായ്മ ചെമ്പുകടവ് ഗവണ്മെന്റ് സ്കൂളിൽ ചേര്‍ന്നു. REMINISCENCE 2K19 എന്ന പേരിലാണ് ചടങ്ങ് നടന്നത്. വിദേശത്തുള്ളവരും ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തിയവരെല്ലാം പഴയ കൂട്ടുകാരെയും പഠിപ്പിച്ച ടീച്ചർമാരെയും കണ്ടതിന്റെ അതീവ സന്തോഷത്തിൽ ആയിരുന്നു സ്കൂൾ ഹെഡ്മാഷ് ജോയ് അബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാർഡ് മെമ്പർ ടെസ്സി ഷിബു ചടങ്ങുകളുടെ ഉൽഘാടനം നിർവഹിച്ചു പൂർവ്വീത്യാർഥിയുമായിരുന്ന ഫാദർ ഷെനിഷ് താന്നിക്കൽ സ്വാഗതം ആശംസിച്ചു അനുഗ്രഹപ്രഭാഷണവും പൂർവ അധ്യാപകരെ ആദരിക്കലും ചെമ്പുകടവ് പള്ളി വികാരി റവ ഫാദർ ജോർജ് വരിക്കാശ്ശേരി നിർവഹിച്ചു ആശംസകൾ നേർന്നുകൊണ്ട് പി ടി എ പ്രസിഡന്റ് നാസർ, പൂർവവിദ്യാർഥി ഹാരിസും പ്രസംഗിച്ചു എല്ലാവർക്കും നന്ദി പ്രേകടിപ്പിച്ചുകൊണ്ടു പൂർവവിദ്യാർഥി ദീപ ജോസഫ് സംസാരിച്ചു. ചടങ്ങിൽ പ്രെളയദുരിതാശ്വാസമത്തിലേക്കുള്ള സഹായവും ക്യാൻസർ രോഗം മൂലം മരണമടഞ്ഞ സഹപാടി സന്തോഷിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം സന്തോഷിന്റെ കുടുംബത്തിന് കൈമാറി അതിന് ശേഷം പൂർവാധ്യാപകർ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു ടീച്ചേഴ്സും വിദ്യാർത്ഥികളും തമ്മിൽ പരിചയം പുതുക്കി മുന്നോട്ടുള്ള കാര്യങ്ങൾ എന്തൊക്കെ ചെയ്യണമെന്നുള്ള ഉപദേശങ്ങൾ അധ്യാപകർ നൽകി ഉച്ച ഭക്ഷണത്തിനു ശേഷം അധ്യാപകരെ യാത്രയാക്കി സഹപാഠികൾ തമ്മിലുള്ള കുശലം പറച്ചിലും കലാപരിപാടികളും നടന്നു അടുത്ത വർഷം വീണ്ടും വിപുലമായി യോഗം ചേരാനും REMINISCENCE2K19 വിപുലപ്പെടുത്താനും തീരുമാനിച്ചു ഈ ചടങ്ങുകൾ എല്ലാം ഭംഗിയായി നടത്താൻ മുന്നിൽ നിന്ന പൂർവ വിദ്യാർത്ഥികളായ അജിത്, ജിജേഷ് , ദീപേഷ് , അഭിലാഷ്, ടോണി എന്നിവർക്ക് നന്ദി രേഖപെടുത്തികൊണ്ടു വീണ്ടും കാണാമെന്ന അടങ്ങാത്ത ആഗ്രഹത്തോടെ പഴയകാല സുഹൃത്തുക്കൾ താത്കാലികമായി വിടപറഞ്ഞു