19/06/2026
ജീവനക്കാരേയും ജനങ്ങളേയും വഞ്ചിച്ച UDF സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രതിഷേധിച്ച് മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ Kerala School Teachers Association
19/06/2026
ജീവനക്കാരേയും ജനങ്ങളേയും വഞ്ചിച്ച UDF സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രതിഷേധിച്ച് മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം
19/06/2026
വിദ്യാഭ്യാസ മേഖലയെ അവഗണിക്കുന്ന ബജറ്റ് - കെഎസ്ടിഎ
കഴിഞ്ഞ 10 വർഷമായി സർക്കാർ പിന്തുണയോടെ തിളക്കമാർന്ന നേട്ടങ്ങളുമായി മുന്നോട്ടുപോകുന്ന പൊതു വിദ്യാഭ്യാസ മേഖലയെ പാടെ അവഗണിക്കുന്ന ബജറ്റ് ആണിതെന്ന് കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജനുവരിയിൽ ഇടതുപക്ഷ സർക്കാർ അംഗീകരിച്ച ബജറ്റിലെ എല്ലാ ഇനങ്ങളിലും വലിയ തുകയാണ് ഇപ്പോൾ വെട്ടിക്കുറച്ചിട്ടുള്ളത്. നിലവിലുള്ള വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യ വികസനത്തിനായി നീക്കിവെച്ചിരുന്ന 150 കോടി രൂപ 95 കോടിയായി, അക്കാദമിക മികവിനായുള്ള പ്രവർത്തനങ്ങൾക്ക് നിശ്ചയിച്ചിരുന്ന നീക്കിവെച്ചിരുന്ന 56.25 കോടി രൂപ 41 കോടി രൂപയായും, പാവപ്പെട്ട കുട്ടികൾക്കായുള്ള യൂണിഫോം വിതരണത്തിനായി നിശ്ചയിച്ചിരുന്ന 70 കോടി രൂപ 56 കോടി രൂപയായും, ഉച്ച ഭക്ഷണ പദ്ധതിക്കായുള്ള വിഹിതം 26 കോടിയിൽ നിന്നും 20 കോടിയായുമാണ് വെട്ടിക്കുറച്ചിരിക്കുന്നത്.
മറ്റെല്ലാ ഇനങ്ങളിലും സമാനമായ രൂപത്തിൽ ഫണ്ട് കുറച്ചിരിക്കുകയാണ്. ഇത് നല്ല നിലയിൽ മുന്നോട്ട് പോകുന്ന പൊതു വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കും. കഴിഞ്ഞ സർക്കാർ അനുവദിച്ച തുകയുടെ പകുതി മാത്രമാണ് വിദ്യാഭ്യാസ മേഖലയ്ക്കായി ഈ ബജറ്റിൽ അനുവദിച്ചിട്ടുള്ളത്.
ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രഖ്യാപിച്ചിരുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിലെ സൗജന്യ പഠനം ഇപ്പോൾ നിഷേധിച്ചിരിക്കുകയാണ്. കേരളത്തിലെ എല്ലാ പുരോഗതിയുടെയും ആണിക്കല്ലായ പൊതുവിദ്യാഭ്യാസത്തെ, മുൻ യുഡിഎഫ് സർക്കാറുകൾ പോലെ തന്നെ, അവഗണിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുന്നനുഭവങ്ങൾ ഉണ്ട്.
സാധാരണക്കാർ ആശ്രയിക്കുന്ന പൊതു വിദ്യാഭ്യാസം, പൊതുജനാരോഗ്യ മേഖല എന്നിവ ശക്തിപ്പെടുത്തുന്നതിന് പകരം സ്വകാര്യമേഖലയെ പുഷ്ടിപ്പെടുത്താനാണ് ബജറ്റിൽ ഊന്നൽ നൽകുന്നതെന്ന് കെ എസ് ടി എ ആരോപിച്ചു.
പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് സംഘടന നേതൃത്വം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ എ ഷാഫി, പ്രസിഡണ്ട് എ കെ ബീന എന്നിവർ അറിയിച്ചു.
വിസ്മയം😱
പിഎം ശ്രീ (PM SHRI) പദ്ധതിയുടെ പിന്നിലെ യഥാർത്ഥ വസ്തുതകൾ എന്താണ്? ആരാണ് നിരന്തരം കള്ളപ്രചരണങ്ങൾ നടത്തുന്നത്?
ഈ വർഷം സ്കൂൾ തുറന്നപ്പോൾ ഏകദേശം അഞ്ചിലൊന്ന് ഹൈസ്കൂളുകളിലും ഹെഡ്മാസ്റ്റർമാരില്ല, എ.ഇ.ഓമാരില്ല, 800 ഹയർ സെക്കൻഡറി സ്കൂളുകളിൽ 99 സ്കൂളിലും ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരില്ല, 14 ജില്ലകളിൽ 9 ജില്ലകളിലും ഡി.ഡിമാരില്ല, 14 ഡി.ഇ.ഓമാരില്ല, ആർ.ഡി.ഡിമാരില്ല, 662 സ്കൂളുകളിൽ പ്രൈമറി ഹെഡ്മാസ്റ്റർമാരില്ല.
സ്കൂൾ തുറന്ന് കുറച്ച് ദിവസം ആകുമ്പോഴേക്കും KSTA ജില്ലാ കേന്ദ്രങ്ങളിൽ "കൂട്ട ധർണ്ണ" സമരത്തിലേക്ക് കടക്കാൻ കാരണമെന്താണ്?
കടലിലെറിഞ്ഞില്ലേ🤔
16/06/2026
ജില്ലാ കേന്ദ്രങ്ങളിൽ കൂട്ട ധർണ്ണ