09/06/2026
വിജയികൾക്ക് അഭിനന്ദനങ്ങൾ...👏👏👏
The Government Higher Secondary School, Bharathannoor owned by the Government of Kerala. G.H.S.S. Our School had a glowing academic performance.
The Government Higher Secondary School, Bharathannoor owned by the Government of Kerala has a great position among public sector schools. Founded in 1926 as a Lower Primary School, the school is considered one of the prominent schools in Kerala. This school has a galaxy of celebrated teachers with a genuine effort in exuding out the best talents in the pupils. Bharathannoor has an inspiring histor
09/06/2026
വിജയികൾക്ക് അഭിനന്ദനങ്ങൾ...👏👏👏
07/06/2026
കാഴ്ചയുടെ വസന്തം തീർത്ത് ഭരതന്നൂർ സ്കൂൾ NSS യൂണിറ്റ്!
ഭരതന്നൂർ സ്കൂളിലെ എൻ.എസ്.എസ് (NSS) യൂണിറ്റും പ്രശസ്തമായ തിരുനെൽവേലി അരവിന്ദ് ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച **സൗജന്യ തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ്** വൻ വിജയകരമായി സമാപിച്ചു.
പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് ക്യാമ്പിൽ അനുഭവപ്പെട്ടത്. പ്രദേശവാസികളായ350-ഓളം ആളുകൾ ക്യാമ്പിലെത്തി സൗജന്യ നേത്രപരിശോധന പ്രയോജനപ്പെടുത്തി.
വിദഗ്ദ്ധ ഡോക്ടർമാരുടെ പരിശോധനയിലൂടെ ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്നും തിമിര ശസ്ത്രക്രിയ ആവശ്യമായി വന്ന 37 പേരെ തിരഞ്ഞെടുക്കുകയുണ്ടായി. ഇവർക്കുള്ള തുടർചികിത്സയും ശസ്ത്രക്രിയയും പൂർണ്ണമായും സൗജന്യമായി അരവിന്ദ് ഐ ഹോസ്പിറ്റലിൽ വെച്ചാണ് നടക്കുന്നത്. മറ്റ് കണ്ണിനുള്ള പ്രശ്നങ്ങളുമായി വന്നവർക്ക് പരിശോധനയ്ക്കുശേഷം നേരിട്ട് അരവിന്ദ് ഐ ഹോസ്പിറ്റലിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവർക്കുള്ള ചികിത്സയും സൗജന്യമാണ്.
തിമിര ശസ്ത്രക്രിയയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട ഈ 37 പേരെയും സുരക്ഷിതമായി ശസ്ത്രക്രിയയ്ക്കായി രണ്ട് വോളണ്ടിയർമാരുടെ പ്രത്യേക നേതൃത്വത്തിൽ തിരുനെൽവേലി അരവിന്ദ് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്...
സാമൂഹിക പ്രതിബദ്ധതയോടെ ഈ ക്യാമ്പ് വിജയകരമാക്കാൻ മുന്നിട്ടിറങ്ങിയ NSS വോളന്റിയർമാർക്കും,പ്രോഗ്രാം കോർഡിനേറ്റർക്കും അധ്യാപകർക്കും, PTA പ്രതിനിധികൾക്കും,അരവിന്ദ് ഹോസ്പിറ്റലിലെ മെഡിക്കൽ സംഘത്തിനും, ക്യാമ്പിൽ പങ്കെടുത്ത ഏവർക്കും 🙏🏿🙏🏿🙏🏿
01/06/2026
വിദ്യാർത്ഥികളെ സൈബർ ലോകത്തെ ചതിക്കുഴികളെ കുറിച്ച് ബോധവാൻമാരാക്കുന്നതിൻ്റെ ഭാഗമായി സ്‌കൂൾ പ്രവേശന വേളയിൽ നടന്ന സൈബർ സുരക്ഷാ പ്രതിജ്ഞ. സൈബർ ലോകത്ത് കുട്ടികളെ സുരക്ഷിതരാക്കുന്നതിനുള്ള കേരള പൊലീസ് സൈബർ വിഭാഗത്തിൻ്റെ പദ്ധതിയായ കിഡ് ഗ്ലൗ പ്രോജക്റ്റ് സംസ്ഥാനത്താകമാനം നടപ്പാക്കുന്നതിൻ്റെ ഭാഗമായാണിത്.
01/06/2026
ഭരതന്നൂർ സ്‌കൂളിൽ നടന്ന പ്രവേശനോത്സവം.
പ്രവേശനോത്സവം 2026., പുതിയ അധ്യയന വർഷത്തിലേക്ക് എല്ലാ പ്രിയപ്പെട്ട കുട്ടികൾക്കും സ്വാഗതം 🙏
31/05/2026
സ്‌കൂൾ പ്രവേശനോത്സവം 2026
25/05/2026
ഗവണ്മെന്റ് എച്ച് എസ് എസ് ഭരതന്നൂർ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
2026 ജൂൺ 6-ാം തീയതി (ശനിയാഴ്ച) രാവിലെ 8മണിമുതൽ ഉച്ചക്ക് 1 മണി വരെ
തിരുനെൽവേലി അരവിന്ദ് ഐ ഹോസ്പിറ്റലുമായി സഹകരിച്ച്
തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു.
സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രീയയും വിദഗ്ദരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്നു.
ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള അവസരം ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് മാത്രം. ഇതോടൊപ്പം ഉൾക്കൊള്ളിച്ചിട്ടുള്ള ഗൂഗിൾ ഫോം വഴിയോ 9744658959, 96339 50585, 751 091 3657 എന്നീ ഫോൺ നമ്പരുകൾ റെജിസ്‌ട്രേഷനുകൾ നടത്താവുന്നതാണ്.
https://forms.gle/Y562JLpKaZGFLCDk8
25/05/2026
16/05/2026
എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ. 👏👏👏
14/05/2026
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം
| Monday | 9:30am - 3:30am |
| Tuesday | 9:30am - 3:30am |
| Wednesday | 9:30am - 3:30am |
| Thursday | 9:30am - 3:30am |
| Friday | 9:30am - 3:30am |
| Saturday | 9:30am - 3:30am |
| Sunday | 9:30am - 3:30am |